കുണ്ടറ: തമിഴ്നാട്ടിൽ നടന്ന വാഹനാപകടത്തിെൻറ ചിത്രങ്ങൾ കുണ്ടറയിൽ നടന്ന വാഹനാപകടമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം.
നവംബർ ഏഴിന് തമിഴ്നാട്ടിലെ ദിണ്ടിഗലിനു സമീപം നടന്ന വാഹനാപകടത്തിെൻറ ചിത്രങ്ങളാണ് 'കുണ്ടറയിൽ നടന്ന വാഹനാപകടം'എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. മധുര സ്വദേശികളായ രണ്ടുപേർ മരിച്ചിരുന്നു. ഈ അപകടത്തിെൻറ ചിത്രങ്ങളാണ് കുണ്ടറയിൽ നടന്നതെന്ന രീതിയിൽ പ്രചരിച്ചത്. മാധ്യമ പ്രവർത്തകരുടെ അന്വേഷണത്തിലാണ് അപകടം തമിഴ്നാട്ടിൽ നടന്നതാണെന്ന് കണ്ടെത്തിയത്. വ്യാജ പ്രചാരണത്തിനെതിരെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.