കുണ്ടറ: കേരളപുരത്ത് റെയില്‍വേ പുറംപോക്കില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ തടി കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ കേരളപുരം റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് വശത്താണ് വലിയ തീപിടിത്തം ഉണ്ടായത്. കൊല്ലം- ചെങ്കോട്ട പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി മുറിച്ച മരങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. റെയില്‍ പാതക്ക് ഇരുവശവും റെയില്‍വേ മതില് കെട്ടി ഉയര്‍ത്തിയതിനാല്‍ തീപടര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടില്ല. കുണ്ടറയില്‍നിന്നും കടപ്പാക്കടയില്‍നിന്നും എത്തിയ അഗ്നിരക്ഷാസേന രണ്ടു മണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്. മുറിച്ചിട്ട മരങ്ങള്‍ ലേലം ചെയ്യുന്നതിനോ പ്രദേശത്തുനിന്ന് നീക്കം ചെയ്യുന്നതിനോ റെയില്‍വേ നടപടി സ്വീകരിക്കാത്തതാണ് തീപിടിത്തത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.