വര്‍ഷ, അലൈന്‍

കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യക്ക്​ ശ്രമിച്ചു: അമ്മയും രണ്ട് കുട്ടികളും മരിച്ചു

കുണ്ടറ: കേരളപുരത്ത് അഞ്ചംഗകുടുംബം ആത്മഹത്യക്ക്​ ശ്രമിച്ചു. അമ്മയും മൂന്നുമാസവും രണ്ടുവയസ്സും പ്രായമുള്ള രണ്ട്​ കുട്ടികളും മരിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്.

ആറുവയസ്സുകാരിയായ മൂത്തമകള്‍ രക്ഷപ്പെട്ടു. മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ എഡ്വേര്‍ഡും (40) കുടുംബവുമാണ് ആത്മഹത്യക്ക്​ ശ്രമിച്ചത്.

ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (രണ്ട്​), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്​ച വൈകീട്ട് 5.30 ഓടെ ബന്ധു ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിന്​ സമീപം ഒരുവര്‍ഷമായി വാടകക്ക്​ താമസിക്കുകയായിരുന്നു.

കുണ്ടറ മുക്കടയില്‍ രാജാ മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Five members of family attempted suicide: mother and two children died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.