കുണ്ടറ: സര്‍ക്കാര്‍ െഗസ്റ്റ് ഹൗസുകളും റെസ്റ്റ് ഹൗസുകളും സാധാരണക്കാര്‍ക്ക് കൂടി ഉപയോഗപ്രദമാക്കിയുള്ള നയംമാറ്റം ഏറെ പ്രയോജനപ്പെട്ടതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈയിനത്തില്‍ സര്‍ക്കാറിന് ലഭിച്ചത് 12.5 കോടിയുടെ അധിക വരുമാനമാണെന്ന് മന്ത്രി പറഞ്ഞു. കുണ്ടറ െറസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു വി.ഐ.പി റൂം, നാല് െബഡ് റൂം, ഇടനാഴി, കോൺഫറന്‍സ് ഹാള്‍, അടുക്കള, ഡൈനിങ് റൂം ഉള്‍പ്പെടുന്നതാണ് കെട്ടിടം. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തി.
മുന്‍മന്ത്രിമാരായ എം.എ. ബേബി, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്തംഗം സി. ബാള്ഡ്വിന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിതോമസ്, അനീഷ് പടപ്പക്കര, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ശ്യാം, വാര്‍ഡംഗം എസ്. സുരഭി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു ഡി. പണിക്കര്‍, സി.പി.ഐ മണ്ഡലം പ്രസിഡന്റ് ടി. സുരേഷ്കുമാര്‍, ആര്.എസ്.പി മണ്ഡലം പ്രസിഡന്റ് ഫിറോസ് ഷാ സമദ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുളത്തൂര്‍ രവി, എന്‍.സി.പി മണ്ഡലം പ്രസിഡന്റ് എസ്. രാജീവ്, എക്സി. എൻജിനീയര്‍ ജ്യോതീന്ദ്രനാഥ്, അസി.എക്സി. എൻജിനീയര്‍ എ.സുനിത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.