കുണ്ടറ: ഇളമ്പള്ളൂര്‍-ചന്ദനത്തോപ്പ് റോഡിന്റെ കോണ്‍ക്രീറ്റ് പണി ആരംഭിച്ചു. ഒന്നര വര്‍ഷത്തിലേറെയായി മുടങ്ങിക്കിടന്നിരുന്ന ഇളമ്പള്ളൂര്‍-ചന്ദനത്തോപ്പ് റെയില്‍വേ സമാന്തര റോഡിന്റെ ടാറിങ് ജോലികള്‍ കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.
അപ്പോഴും റെയില്‍വേ അടിപ്പാതയുടെ ഭാഗത്തും റോഡ് ആരംഭിക്കുന്ന ഇളമ്പള്ളൂര്‍ ഭാഗത്തും ഞാങ്കടവ് കുടിവെള്ളപദ്ധതിക്കായി വലിയ പൈപ്പ് കുഴിച്ചിടാനായി റോഡ് മുറിച്ച ഭാഗത്തും കോണ്‍ക്രീറ്റ് പണികള്‍ ചെയ്തിരുന്നില്ല. ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. റോഡ് ആരംഭിക്കുന്ന ഇളമ്പള്ളൂര്‍ പാലക്കുഴി ഭാഗത്ത്
മഴപെയ്താല്‍ വലിയ വെള്ളക്കെട്ടായിരുന്നു. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്രപോലും അസഹനീയമായി. പി.സി. വിഷ്ണുനാഥ് എം.എല്‍.എ റോഡിന്റെ അവസ്ഥ നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു. ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല എന്നതിനാല്‍ മന്ത്രി സജി ചെറിയാന് അടിയന്തര പരിഹാരം കാണുമെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.