ക​ല്ല​ട ജ​ലോ​ത്സ​വ​ത്തി​ൽ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട്​ ക്ല​ബി​ന്‍റെ വീ​യ​പു​രം ചു​ണ്ട​ൻ ഒ​ന്നാ​മ​തെത്തുന്നു

കല്ലട ജലോത്സവം: വീയ്യപുരം ചുണ്ടന്‍ ജേതാവ്

കു​ണ്ട​റ: മ​ണ്‍ട്രോ​തു​രു​ത്ത് കാ​രൂ​ത്ര​ക്ക​ട​വ് നെ​ട്ട​യ​ത്തി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് മൂ​ന്നാം സീ​സ​ണി​ന്റെ പ​തി​നൊ​ന്നാം​പാ​ദ മ​ത്സ​ര​ത്തി​ല്‍ പ​ള്ളാ​തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്റെ വീ​യ്യ​പു​രം ചു​ണ്ട​ന്‍ (3.34.10 മി​നി​റ്റ്) ജേ​താ​വാ​യി. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ല്‍ യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ്ബി​ന്റെ ന​ടു​ഭാ​ഗം​ചു​ണ്ട​ന്‍ (3.35.42 മി​നി​റ്റ്) ര​ണ്ടാ​മ​ത് ഫി​നി​ഷ് ചെ​യ്തു. പോ​ലീ​സ് ബോ​ട്ട് ക്ല​ബി​ന്റെ മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ല്‍ തെ​ക്ക​തി​ല്‍ ചു​ണ്ട​നാ​ണ് (3.36.93 മി​നി​റ്റ്) മൂ​ന്നാം​സ്ഥാ​നം.

ഇ​തോ​ടെ സി.​ബി.​എ​ല്‍ ചാ​മ്പ്യ​ന്‍പ​ട്ട​ത്തി​ല്‍ ഹാ​ട്രി​ക് ജേ​താ​ക്ക​ളെ​ന്ന അ​പൂ​ര്‍വ ല​ക്ഷ്യ​ത്തി​ലേ​ക്ക്​ പ​ള്ളാ​ത്തു​രു​ത്തി ഒ​രു​പ​ടി കൂ​ടി അ​ടു​ത്തു. 96 പോ​യി​ന്‍റു​മാ​യി പി.​ബി.​സി വീ​യ​പു​രം ഒ​ന്നാം സ്ഥാ​ന​ത്തും 93 പോ​യി​ന്‍റു​മാ​യി യു.​ബി.​സി ന​ടു​ഭാ​ഗം ര​ണ്ടാം സ്ഥാ​ന​ത്തും തു​ട​രു​ന്നു. 72 പോ​യി​ന്‍റു​ക​ളു​മാ​യി പൊ​ലീ​സ് ബോ​ട്ട് ക്ല​ബ് മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ല്‍ തെ​ക്കേ​തി​ലും മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് മ​ത്സ​ര​ത്തി​ല്‍ സ​രി​ത്ത് ബാ​ബു ക്യാ​പ്റ്റ​നാ​യു​ള്ള യു​വ​സാ​ര​ഥി ബോ​ട്ട് ക്ല​ബ്ബി​ന്റെ മൂ​ന്ന് തെ​ക്ക​ന്‍ ഒ​ന്നാം സ്ഥാ​ന​വും സ​ന്തോ​ഷ് ശി​പാ​യി​ത്ത​റ ക്യാ​പ്റ്റ​നാ​യ കെ.​കെ.​ബി.​സി മ​ണ്‍റോ​ത്തു​രു​ത്തി​ന്റെ തു​രു​ത്തി​ത്ത​റ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഇ​രു​ട്ടു​കു​ത്തി ബി ​വി​ഭാ​ഗ​ത്തി​ല്‍ ഡെ​സ്​​ലി റോ​യ് ക്യാ​പ്റ്റ​നാ​യ വി​ല്ലി​മം​ഗ​ലം എം.​ജി.​എം ന്റെ ​ശ​ര​വ​ണ​ന്‍ ഒ​ന്നാം സ്ഥാ​ന​വും ദീ​പു ക്യാ​പ്റ്റ​നാ​യ ശി​ങ്കാ​ര​പ്പ​ള്ളി യു​വ​ര​ശ്മി​യു​ടെ സെ​ന്റ് ജോ​സ​ഫ് ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വെ​പ്പ് എ ​ഗ്രേ​ഡ് മ​ത്സ​ര​ത്തി​ല്‍ മ​ണ്‍റോ​ത്തു​രു​ത്ത് വേ​ണാ​ട് ബോ​ട്ട് ക്ല​ബി​ന്റെ അ​ള​കാ​പു​രി ബ​ദ്രി​നാ​ഥ് ക്യാ​പ്റ്റ​നാ​യ ഷോ​ട്ട് പു​ളി​ക്ക​ത്ത​റ ഒ​ന്നാ​മ​നാ​യി. ക​ണ്‍ട്രാം കാ​ണി സ്പാ​ര്‍ട്ട​ന്‍സ് ബോ​ട്ട് ക്ല​ബി​ന്റെ ര​ഞ്ജി​ത്ത് ക്യാ​പ്റ്റ​നാ​യ ന​വ​ജ്യോ​തി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വെ​പ്പ് ബി ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബോ​യ്‌​സി​ന്റെ സൗ​ര​വ് ക്യാ​പ്റ്റ​നാ​യ പു​ന്ന​ത്ത​റ പു​ര​യ്ക്ക​ല്‍ ഒ​ന്നാ​മ​തും ര​ഞ്ജി​ത്ത് ക​ണ്ഠ​ത്തി​ല്‍ ക്യാ​പ്റ്റ​നാ​യ പ​ടി​ഞ്ഞാ​റേ​ക്ക​ല്ല​ട അം​ബേ​ദ്ക​ര്‍ ബോ​ട്ട് ക്ല​ബി​ന്റെ ചി​റ​മേ​ല്‍ തോ​ട്ടു​ക​ട​വ​ന്‍ ര​ണ്ടാ​മ​ത്തു​മെ​ത്തി.

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ക​ല്ല​ട​യാ​റ്റി​ലെ മു​തി​ര​പ്പ​റ​മ്പ് കാ​രൂ​ത്ര ക​ട​വ് നെ​ട്ട​യ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കു​ഞ്ഞു​മോ​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ സു​ജി​ത്ത് വി​ജ​യ​ന്‍ പി​ള്ള, സി.​ആ​ര്‍.​മ​ഹേ​ഷ്, സി​നി​മാ​താ​രം മ​ധു​പാ​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. സ​ബ് ക​ല​ക്ട​ര്‍ മു​കു​ന്ദ്​ താ​ക്കൂ​ര്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

ക​ല​ക്ട​ര്‍ ദേ​വീ​ദാ​സ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. പ്ര​മീ​ള , ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ന്‍, ചി​റ്റു​മ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ജ​യ​ദേ​വി മോ​ഹ​ന്‍, ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് അ​ന്‍സ​ര്‍ ഷാ​ഫി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ മി​നി സൂ​ര്യ​കു​മാ​ര്‍, സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഉ​മാ​ദേ​വി അ​മ്മ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി. ​ബാ​ള്‍ഡു​വി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Kallada Water Festival- Veeyyapuram Chundan Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.