ക​രി​യ​ർ ക​ണ​ക്ട്​ പ​ദ്ധ​തി പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഓരോ നിമിഷവും അറിവ് പരിഷ്കരിക്കണം -വി.ഡി. സതീശന്‍

കു​ണ്ട​റ: പ​രി​ഷ്ക​ര​ണം ന​ട​ത്താ​ത്ത അ​റി​വ് കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും ഓ​രോ നി​മി​ഷ​വു​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​മ്പോ​ഴാ​ണ്​ അ​റി​വി​ന്റെ പ​രി​ഷ്‌​ക​ര​ണം ന​ട​ക്കു​ക​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന ക​ണ​ക്ട്​ കു​ണ്ട​റ വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ‘ക​രി​യ​ര്‍ ക​ണ​ക്ടി​ന്റെ’ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ല്‍ കു​ര്യ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ടി. ​ബി​നു, എ​ച്ച്.​എം ഫോ​റം ക​ണ്‍വീ​ന​ര്‍ വി. ​അ​ജ​യ​കു​മാ​ര്‍, എം.​ജി.​ഡി എ​ച്ച്.​എ​സ്.​എ​സ് പ്രി​ന്‍സി​പ്പ​ൽ സ​ജി​വ് വ​ര്‍ഗീ​സ്, സ​ഫ​യ​ര്‍ ഫ്യൂ​ച്ച​ര്‍ അ​ക്കാ​ദ​മി സി.​ഇ.​ഒ. ടി. ​സു​രേ​ഷ് കു​മാ​ര്‍, എ.​ഇ.​ഒ. റ​സി​യ ബീ​വി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Knowledge should be revised every moment -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.