കുണ്ടറ: കൊല്ലം ബിഷപ്പിെൻറ ഇടയലേഖനത്തിൽ പ്രതിപക്ഷനേതാവിെൻറ വാചകങ്ങളാണെന്നും അത് സഭാവിശ്വാസികൾ തന്നെ തള്ളിക്കളഞ്ഞെന്നും എൽ.ഡി.എഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കുണ്ടറയിലെ കശുവണ്ടി ഫാക്ടറികൾ സന്ദർശിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഇടയലേഖന വിവാദം ഒരു അംഗീകാരമായി കാണുന്നു.
വളരെ വർഷങ്ങൾക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെട്ട് അവരുടെ പാർപ്പിട പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിച്ചത്. പുതിയ എട്ട് ഹാർബറുകൾ കേന്ദ്രത്തിെൻറ ഒരു പൈസ സഹായം കൂടാതെ കമീഷൻ ചെയ്തു.
ഇത്തരം വികസനം തീരദേശത്തിെൻറ ആകെ അംഗീകാരം നേടിയതാണ്.
അതിൽ പരിഭ്രാന്തരായാണ് ആക്ഷേപമുന്നയിക്കുന്നത്. ഫലമുള്ള വൃക്ഷത്തിലേ കല്ലെറിയൂ എന്നും അവർ പറഞ്ഞു. ആർ. സുരേഷ് ബാബു, ഡി. വിമല, മുളവന രാജേന്ദ്രൻ, ജഗദീശൻ, സുദർശനൻപിള്ള, പി.പി. ജോസഫ് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.