െകാല്ലം: കരുത്തുറ്റ പോരാളിയായി ഇടതുപക്ഷ കോട്ട കാക്കാൻ നിന്ന നിലവിലെ മന്ത്രിയെ തന്നെ വീഴ്ത്തി പി.സി. വിഷ്ണുനാഥിെൻറ കുതിപ്പ്. കുണ്ടറയുടെ സ്വന്തം ജെ. മേഴ്സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് തറപറ്റിച്ചത്. നിലവിൽ 6137 വോട്ടുകൾക്കാണ് കോൺഗ്രസിെൻറ യുവനേതാവ് മുന്നിൽ. ഔദ്യോഗിക വിജയ പ്രഖ്യാപനം ഉടനുണ്ടാകും.
മൂന്നാം തവണയാണ് നിയമസഭയിലേക്ക് പി.സി. വിഷ്ണുനാഥ് തെരഞ്ഞെടുക്കപ്പെടുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണയും ചെങ്ങന്നൂരില്‍നിന്നാണ് മത്സരിച്ചത്. 2006ല്‍ സജി ചെറിയാനെയും 2011ല്‍ സി.എം. സുജാതയെയും പരാജയപ്പെടുത്തിയ വിഷ്ണുനാഥ് 2016ല്‍ മൂന്നാമങ്കത്തില്‍ കെ.കെ. രാമചന്ദ്രന്‍ നായരോട് പരാജയപ്പെട്ടു. ഇത്തവണ കൊല്ലം മണ്ഡലത്തിലേക്ക് ആദ്യം പേരുയർന്നെങ്കിലും അവസാന നിമിഷത്തെ നാടകീയതക്കൊടുവിൽ കുണ്ടറയിലേക്ക് കളം മാറ്റുകയായിരുന്നു.
സമയം കുറവായിരുന്നെങ്കിലും മണ്ഡലം നിറഞ്ഞുനിന്ന പ്രചാരണത്തിലൂടെ ജനമനസുകൾ കീഴടക്കിയാണ് പി.സി. വിഷ്ണുനാഥ് വിജയം സ്വന്തമാക്കിയത്. ആഴക്കടൽ മത്സ്യ ബന്ധന കരാർ വിഷയം ഉൾപ്പെടെ വിവാദങ്ങൾ ജെ. മേഴ്സിക്കുട്ടിയമ്മക്ക് മുന്നിൽ വിലങ്ങുതടിയായപ്പോൾ വോട്ടുകൾ വിഷ്ണുനാഥിെൻറ പെട്ടിയിലേക്ക് വഴിമാറി. കഴിഞ്ഞ തവണ 30000ന് മുകളിൽ ഭൂരിപക്ഷവുമായി കുതിച്ചിടത്തുനിന്നാണ് മേഴ്സിക്കുട്ടിയമ്മയെ കോൺഗ്രസ് പോരാളി വലിച്ചുതാഴെയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.