കുണ്ടറ: വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്ന നിറപുത്തരി ചടങ്ങിെൻറ നിറം കെടുത്തി കോവിഡ് ഭീതി. ആഘോഷത്തിനായി ഞവര കൃഷി ചെയ്ത കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം.
വലിയ കറ്റകൾ വാങ്ങി കൊണ്ടുപോകാറുള്ള ക്ഷേത്രങ്ങളിൽനിന്ന് ഇത്തവ ആവശ്യം വന്നത് കുറച്ച് കതിർമാത്രം. നിറപുത്തരിക്കായി തെക്കൻ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലേക്ക് ഞവര നൽകുന്ന കുണ്ടറ പിള്ളവീട്ടിൽ സുദർശനനും കറ്റവിറ്റുപോകാതെ നഷ്ടത്തിലാണ്.
മിക്ക ക്ഷേത്രങ്ങളിലും നിറപുത്തരി ഉത്സവം കോവിഡ് പ്രോട്ടോകോൾ പ്രകാരം കേവലം ചടങ്ങ് മാത്രമാക്കി ഒതുക്കി. ഒരുമാസത്തെ രാമായണ മാസാചരണം കഴിഞ്ഞ് വിശ്വാസികൾ കൂട്ടത്തോടെ ക്ഷേത്രത്തിലെത്തുന്ന ദിവസമാണ് നിറപുത്തരി.
ഒരമ്പലത്തിലേക്ക് തന്നെ 5000 രൂപക്കുവരെ കറ്റകൾ കയറ്റിവിടാറുണ്ടെന്ന് സുദർശനൻ പറഞ്ഞു. ഇതോടെ ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇത്തവണയുണ്ടായത്. ഇനി കൊയ്തെടുത്താലും വിലകിട്ടില്ല. ഔഷധ ഇനത്തിൽപെടുന്നതിനാൽ ഇത്രയും അധികം ആവശ്യക്കാരും ഉണ്ടാകണമെന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.