കുണ്ടറ: ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചിട്ടും കോവിഡ് ബാധിതയായ വയോധികയെ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി.
പടപ്പക്കര കുതിരമുനമ്പ് സ്വദേശിനിയായ 84 കാരിക്കാണ് അവഗണന. പനിയെ തുടർന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിവരം വീട്ടുകാർ ആരോഗ്യപ്രവർത്തരെ അറിയിച്ചിരുന്നെങ്കിലും പനിക്കുള്ള ഗുളിക കഴിക്കാൻ നിർദേശിച്ചതല്ലാതെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.
പലതവണ ബന്ധപ്പെട്ടിട്ടും ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ ആരും എത്തിയില്ല. ശ്വാസതടസ്സം ഉൾപ്പടെ അടിയന്തരചികിത്സ വേണ്ടി വന്നാലും ഇവരുടെ ആരുടെയും സഹായം ലഭിക്കില്ലെന്ന ഭീതിയും ബന്ധുക്കൾക്കുണ്ട്.
നേരേത്ത പേരയം പഞ്ചായത്തിൽ പ്രാഥമിക കോവിഡ് പരിചരണ കേന്ദ്രം ആരംഭിക്കുന്നത് ഉൾപ്പെടെ വീഴ്ചവന്നത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.