കുണ്ടറ: കോടികള്‍ മുടക്കി ഉന്നതനിലവാരത്തില്‍ നിർമിക്കുന്ന റോഡുകള്‍ അടുത്ത അമ്പതാണ്ട് മുന്നില്‍ കണ്ടാണെന്ന പ്രചാരണം കൊഴുക്കുമ്പോള്‍ കഴിഞ്ഞ നാല് വര്‍ഷമായി കാല്‍നടയാത്ര പോലും ദുരിതപൂര്‍ണമായി ഒരു റോഡ്. നാന്തിരിക്കല്‍ കച്ചേരിമുക്ക് മൃഗാശുപത്രി റോഡാണ് കാല്‍നടപോലും ദുരിതമായി കിടക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് നിർമാണം തുടങ്ങിയതിന്റെ ഭാഗമായി പഴയ റോഡ് കുത്തിയിളക്കി ഒരു വര്‍ഷത്തിലധികമായിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. പിന്നീട് കാല്‍നടപോലും തടഞ്ഞ് റോഡിന്റെ മിക്കയിടങ്ങളിലും മെറ്റല്‍ കൂനകള്‍ ഉയര്‍ത്തി നാട്ടുകാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തി.
പരാതികളും പ്രതിഷേധങ്ങളും ശക്തമായപ്പോള്‍ ഒരുമാസം മുമ്പ് മെറ്റല്‍ നിരത്തി. ഇപ്പോള്‍ ഈ മെറ്റല്‍ ഇളകിയും ചെറിയ കുഴികള്‍ രൂപപ്പെട്ടും വീണ്ടും യാത്ര ദുരിതത്തിലാണ്. മഴ കനത്തതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമായി. എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രതിഷേധമുയർത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.