കൊല്ലം: കുണ്ടറ പടപ്പക്കരയിലെ പ്രസാദിനെ (29) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴവും. പടപ്പക്കര വലിയപള്ളിക്കുമുന്നിൽ ഉണ്ണിയേശുവിെൻറ കുരിശ്ശടിയിൽ ചേർന്ന് മത്സ്യബന്ധനത്തൊഴിലാളിയായ പ്രസാദിനെ പ്രതികളായ ജോൺസണും ടൈറ്റസും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലം ജില്ല കോടതി-നാല് ജഡ്ജി അജികുമാറാണ് ജീവപര്യന്തം കഠിനതടവും യഥാക്രമം 25,000 രൂപയും 15,000 രൂപയും പിഴ ശിക്ഷയും വിധിച്ചത്. 2010 സെപ്റ്റംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇറച്ചിക്കച്ചവടം നടത്തിവന്ന ജോൺസണും ടൈറ്റസും വളരെ അടുത്ത സുഹൃത്തുക്കളാണ്. രാത്രി 11.45 ഒാടെ മരണാനന്തര ചടങ്ങ് കഴിഞ്ഞിറങ്ങിയ പ്രസാദ് സഹോദരൻ സജിയോടും ബന്ധുവായ അനിമോനോടുമൊപ്പം പടപ്പകര കുരിശ്ശടിയിൽ കയറി വഞ്ചിയിൽ നേർച്ചയിട്ട് പ്രാർഥിച്ചുനിൽക്കവെ ജോൺസൻ കുത്തുകയായിരുന്നു. ടൈറ്റസ് ആണ് കത്തി കൈമാറിയത്.
ജോൺസെൻറ കടയിലെ ഇറച്ചിവെട്ട് തൊഴിലാളി ജോലി ഉപേക്ഷിച്ചശേഷം സുഹൃത്തായ പ്രസാദിെൻറ സഹായത്താൽ ഇറച്ചിക്കട തുടങ്ങിയതാണ് പ്രകോപനമായത്. പ്രസാദിെൻറ പിതാവിെൻറ പത്താം ചരമവാർഷിക ദിനത്തിലായിരുന്നു കൊലപാതകം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അരമന സി. കെ. സൈജു, അഡ്വ. സോന.പി.രാജ്, മീനുദാസ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.