കുണ്ടറ: പഞ്ചായത്ത് മാർക്കറ്റിലെ കടമുറികൾ അംഗൻവാടി ആരംഭിക്കുന്നതിനായി തുറന്നപ്പോൾ കണ്ടെത്തിയത് ചാക്കുകണക്കിന് പാൻമസാല.
ഇളമ്പള്ളൂർ പഞ്ചായത്തിെൻറ ആറുമുറിക്കടയിലുള്ള പൊതുമാർക്കറ്റിലെ കടമുറിയിലാണ് വൻ പാൻമസാല ശേഖരം കണ്ടെത്തിയത്. വാടകക്ക് നൽകിയിരുന്ന കടമുറികളുടെ താക്കോൽ പലതവണ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും വാടകക്കാരൻ നൽകിയില്ല.
ഞായറാഴ്ച രാവിലെ പഞ്ചായത്തംഗത്തിെൻറ നേതൃത്വത്തിൽ ജീവനക്കാരെത്തിയാണ് പൂട്ട് പൊളിച്ചത്. ഷട്ടറുയർത്തിയപ്പോൾ 28 ചാക്കുകളിലായി നിറച്ച ലഹരിപ്പൊതികളാണ് കണ്ടെത്തിയത്.
വാക്കനാട് സ്വദേശി ജെയ്സൺ കാലിത്തീറ്റ സൂക്ഷിക്കാനെന്ന് ബോധ്യപ്പെടുത്തി പഞ്ചായത്തിൽ നിന്ന് വാടകക്കെടുത്തതായിരുന്നു കടമുറി. പ്രസിഡൻറ് ജലജഗോപൻ അറിയിച്ചതിനെ തുടർന്ന് കുണ്ടറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജയകൃഷ്ണനും സംഘവും എത്തി നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.