കുണ്ടറ: പഞ്ചായത്തംഗവും സ്കൂള്‍ നാടക സംവിധായകനുമായ ടി.എസ്. മണിവര്ണന് പ്രതിയായ പോക്സോ കേസിലെ ഇരയുടെ പിതാവിന്റെ ആത്മഹത്യക്ക് കാരണം പൊലീസ് അനാസ്ഥയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ഉദ്ഘാടനം ചെയ്തു. പ്രതിയെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വവും സി.പി.എമ്മുകാരായ ചില പൊലീസുകാരുമാണെന്ന് സമരക്കാര്‍ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സനൂപ് സജീര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് രാജു ഡി. പണിക്കര്‍, ഫൈസല്‍ കുളപ്പാടം, സുമേഷ് ദാസ്, കൗഷിക്, ഐശ്യര്യ, ഷാന്‍ മുട്ടക്കാവ്, വിനോദ് കോണില്‍, വിനോദ് ജി. പിള്ള, ഹാഷിം, അഭിലാഷ് ടി. കോശി, പ്രണവ്, ജയന്, റെക്സണ്‍, ഷാന്‍, അനീഷ്, സുല്ത്തന്, റിജിന്‍, നന്ദഗോപന്, സിനാന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.