കുണ്ടറ: പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് പെരിങ്ങാലത്തുകാരുടെ പാലമെന്ന സ്വപ്നത്തിന്. ഇടക്ക് ടെൻഡറായി നിർമാണം തുടങ്ങിയെങ്കിലും മുന്നോട്ടുപോയില്ല. ഇപ്പോള്‍ വീണ്ടും പാലത്തിന് ടെൻഡര്‍ ഉറപ്പിച്ചത് നാടിന് ആഹ്ലാദമായി. കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗതീരുമാനപ്രകാരമാണ് പുതുക്കിയ ടെന്‍ഡര്‍ വിളിച്ചതും ഉറപ്പിച്ചതും.
പെരിങ്ങാലത്തെ മൺറോത്തുരുത്തുമായി ബന്ധിപ്പിക്കുന്ന ഏകമാർഗമായിരുന്നു കൊന്നയില്‍കടവ് പാലം. കല്ലടയാറിന് കുറുകെയുള്ള പഴയ പാലം മഴവെള്ളപ്പാച്ചിലിൽ 1992ല്‍ ഒലിച്ചുപോയി.
പിന്നീട് കടത്തുവള്ളം മാത്രമായിരുന്നു ഏക ആശ്രയം. ജി. സുധാകരന് മന്ത്രിയായിരുന്ന കാലത്ത് പാലത്തിനായി 28 കോടി അനുവദിക്കുകയും നിർമാണോദ്ഘാടനം നടത്തുകയും പണി ആരംഭിക്കുകയും ചെയ്തിരുന്നു. റെയില്‍വേയുടെ യുക്തിസഹമല്ലാത്ത എതിര്‍പ്പ് മൂലം പാലംപണി മുടങ്ങി. 2022ല്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രത്യേക സാധ്യതാപഠനം നടത്തുകയും 36.8 കോടി രൂപ ചെലവുവരുന്ന എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു.
175 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ വീതിയില്‍ ഏഴ് സ്പാനുകളുള്ള പദ്ധതിക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.