കുണ്ടറ: പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നായി സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറയില്‍ രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ റേഡിയോ ജങ്ഷന്‍ മുതല്‍ കൊച്ചാലുംമൂട് വരെയുള്ള റോഡ്, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാമൂട് മുതല്‍ വായനശാല ജങ്ഷന്‍ വരെയുള്ള റോഡ് എന്നിവയുടെ പുനരുദ്ധാരണമാണ് തുടങ്ങിയത്.
ജില്ലപഞ്ചായത്ത് അംഗം പ്രദീപ്, മുഖത്തല ബ്ലോക്ക് വൈസ് പ്രസിഡൻറ് ജയകുമാരി, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി. എന്‍ജിനീയര്‍ ലിന്‍ഡ, സ്വാഗതസംഘം കണ്‍വീനര്‍ പശുപാലന്‍, ജില്ല പഞ്ചായത്ത് അംഗം ഷെര്‍ലി സത്യദേവന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബീന പ്രസാദ്, ഷംല ബീവി, എച്ച്. ഹുസൈന്‍, സ്വാഗതസംഘം കണ്‍വീനര്‍ ഉദയകുമാര്‍, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡൻറ് വിനീത കുമാരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.