കുണ്ടറ: ശ്വാസതടസ്സവുമായെത്തിയ രോഗിയെ കുണ്ടറ താലൂക്കാശുപത്രിയിൽ ചികിത്സിക്കാൻ അധികൃതർ തയാറായില്ലെന്ന് പരാതി.
കുമ്പളത്ത് നിന്ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ ശ്വാസംമുട്ടലുമായി എത്തിയ രോഗിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തതുമായി ബന്ധപ്പെട്ട തർക്കം പൊലീസ് ഇടപെടുന്നതിലേക്ക് നയിച്ചു.
ഡോക്ടർമാർ ഉൾപ്പെടെ അമ്പതിലധികം ജീവനക്കാരുള്ള ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിക്കാത്തത് കൂടെ വന്നവർ ചോദ്യം ചെയ്തു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കുണ്ടറ പൊലീസ് സ്ഥലത്തെത്തി ഇരുഭാഗത്തുള്ളവരുമായി സംസാരിച്ചു.
രോഗിയുടെ സ്ഥിതി ആധികാരികമായി പറയാൻ കഴിയുന്നത് ഡോക്ടർക്കാണെന്നും റഫർ ചെയ്ത ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഒടുവിൽ െപാലീസ് നിർേദശിച്ചു.
രോഗിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പേരയം ചോങ്കിൽ കോളനിയിൽ ഒറ്റക്ക് താമസിക്കുന്ന 45 കാരനായിരുന്നു രോഗി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.