കുണ്ടറ: മൺട്രോ തുരുത്ത് പട്ടൻതുരുത്ത് വി.എൽ. നിവാസിൽ വിനോഷ് വിജയ (36)ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ നല്ല മനസ്സുകൾ കനിയണം. ബ്രെയിൻ ട്യൂമർ (ഒപ്റ്റിക് നേർവ് ഷീത് മിനിഞ്ഞിയോമ) എന്ന രോഗം ബാധിച്ച് ചികിൽസ ചെലവിനു വകയില്ലാതെ വലയുകയാണ് കുടുംബം.
വലതു കണ്ണിന്‍റെ കാഴ്ച്ച പൂർണമായും നഷ്ടമായി, കൂടാതെ നട്ടെല്ലിന്‍റെയും, വൃക്കകളുടെയും പ്രശ്നങ്ങളുണ്ട്. വേദനയും അസഹനിയമാണ്. അടുത്ത മാസം 8ന് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നു. 10 ലക്ഷത്തിൽ കൂടുതൽ ചികിത്സ ചിലവ് വരും.
വീട്ടിൽ അച്ഛൻ, അമ്മ, ഒരു അനുജൻ, അനുജന്‍റെ ഭാര്യ അവർക്ക് രണ്ടു മക്കൾ എന്നിവരാണ് ഉള്ളത്. അച്ഛൻ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ അച്ഛനും വൃക്ക സംബന്ധമായ അസുഖത്തിന് ചികിൽസയിലാണ്. ഇദ്ദേഹത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് ഡയാലിസിസ് നടക്കുന്നു. അമ്മക്ക്, ആഞ്ജിയോ ഗ്രാം കഴിഞ്ഞു. വീടും വസ്തുവും ബാങ്കിൽ ലോൺ ആണ്, അനുജന് ജോലി ഇല്ല. അനുജന്‍റെ ഭാര്യ നഴ്സ് ആണ്. അവരുടെ വരുമാനമാണ് കുടുംബത്തിന്‍റെ ഏക ആശ്രയം.
മൺട്രോ തുരുത്ത് കാനറാ ബാങ്ക് ശാഖയിൽ സേവിങ്സ് അക്കൗണ്ട് ഉണ്ട്. നിങ്ങളുടെ സഹായം അത് നൂറ് രൂപയാന്നെങ്കിലും ഒട്ടും ചെറുതല്ലെന്ന് അറിയുക. മനസ്സറിഞ്ഞ് സഹായിക്കുക. A/C NO: 1024101112535 IFSC: CNRB 000 1024 ഗൂഗിൾ പേ: 9633774343.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.