കുന്നിക്കോട്: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ തീവണ്ടി ഗതാഗതം പുനരാരംഭിച്ചിട്ടും കുരാ സ്റ്റേഷന് ശാപമോക്ഷമില്ല. രണ്ടുവർഷം മുമ്പ് കോവിഡ് വ്യാപനത്തിന്റെ ഭാഗമായി റെയിൽവേ ഗതാഗതം നിലച്ചപ്പോൾ അടച്ചിട്ട സ്റ്റേഷൻ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. കൊട്ടാരക്കരക്കും ആവണീശ്വരത്തിനും ഇടക്കുള്ള ഹാൾട്ട് സ്റ്റേഷനാണ് കുര. റെയിൽവേ നേരിട്ടല്ലെങ്കിലും കരാർ വ്യവസ്ഥയിൽ ജീവനക്കാരെ നിയമിച്ചാണ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. മുമ്പ് പാസഞ്ചർ ട്രെയിനുകൾക്കെല്ലാം ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നു. പട്ടാഴി, തലവൂർ, താമരക്കുടി, മൈലം തുടങ്ങിയ ഭാഗങ്ങളിലും നിരവധി ആളുകളാണ് ഈ സ്റ്റേഷനെ ആശ്രയിച്ചിരുന്നത്.
നിലവില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കൊട്ടാരക്കരയിലോ ആവണീശ്വരത്തോ പോകേണ്ട അവസ്ഥയുണ്ട്. ട്രെയിനുകൾ നിർത്താതെ ആയതോടെ സ്റ്റേഷനിൽ കരാർ എടുക്കാൻ ആളുകൾ തയാറാകുന്നില്ല.
ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത്. കരാർ എടുക്കുന്ന ആൾക്ക് തന്നെയാണ് സ്റ്റേഷന്റെ ചുമതലയും. സ്റ്റേഷൻ നിശ്ചലമായതോടെ സംരക്ഷണമില്ലാതെ പ്ലാറ്റ്ഫോമുകൾ കാട് കയറി നശിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.