ഓച്ചിറ: ക്ലാപ്പന പുത്തൻപുര മുക്കിലുള്ള തണ്ടാശ്ശേരി ലക്ഷംവീട് കോളനിക്ക് ഒരു രൂപമാറ്റവുമില്ല. നാല് വീട്ടുകാരാണ് ഇവിടെ മറിഞ്ഞുവീഴാറായ വീടുകളിൽ കഴിയുന്നത്. നിത്യ ചെലവുകൾക്കുള്ള കഷ്ടി വരുമാനം മാത്രമുള്ള നാല് കുടുംബങ്ങൾ. തണ്ടാശ്ശേരി ലക്ഷംവീട് കോളനിയിലെ ഓട്ടോ തൊഴിലാളിയായ രാജേഷും ഭാര്യ ശാരിയും രണ്ട് മക്കളും താമസിക്കുന്നത് 50 വർഷം മുമ്പ് വെച്ച ഇരട്ട വീട്ടിൽ തന്നെ. ഇതിന്റെ കൂടെയുള്ള വീട്ടിലെ മാതാപിതാക്കൾ മരിച്ചതോടെ ആ വീട്ടിൽ താമസമില്ല.
15 വർഷം മുമ്പ് ലക്ഷംവീടുകൾക്ക് പഞ്ചായത്ത് പ്രത്യേക പദ്ധതിയിൽ ഒറ്റ വീടുകൾ ആക്കാൻ ധനസഹായം അനുവദിച്ചിരുന്നു. വീട് പൊളിച്ച് പുതിയത് നിർമിക്കാൻ ഈ പണം അപര്യാപ്തമായിരുന്നു.
കൈയിൽ നിന്ന് പണം മുടക്കാൻ കഴിയാത്ത വീട്ടുകാരാണ് ഇപ്പോഴും ഇരട്ടവീടുകളിൽ കഴിയുന്നത്. രാജേഷിന്റെ വീടിന്റെ സ്ഥിതി ദയനീയമാണ്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുെണ്ടങ്കിലും വർഷങ്ങളായി കാത്തിരിപ്പ് തുടരുകയാണ്. വീട്ടിലെ കഴുക്കോലുകൾ ഒടിഞ്ഞ് മുറിക്കുള്ളിൽ തൂണിൽ താങ്ങി നിർത്തിയിരിക്കുന്നു. സമാന അവസ്ഥയിലാണ് മറ്റ് കുടുംബങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.