ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ൽ കു​ള​പ്പാ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നെടുമ്പന പഞ്ചായത്ത് പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ൽ ത​ള്ളി​ക്ക​യ​റി പ്ര​തി​ഷേ​ധി​ക്കു​ന്നു

റോ​ഡ് പ​ണി​ക്കാ​യി സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് വി​ല​ക്കി​യെ​ന്ന്

കൊ​ട്ടി​യം: നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ൽ, റോ​ഡ് പ​ണി​ക്കാ​യി സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി​ല​ക്കി​യെ​ന്നാ​രോ​പി​ച്ച്​ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി. നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ നെ​ടു​മ്പ​ന യു.​പി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ച​രു​വി​ള റോ​ഡി​നി​റ​ക്കി​യ സാ​ധ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ വി​വാ​ദം. റോ​ഡ്​ പ​ണി​ക്കാ​യി, ര​ണ്ടു മാ​സം​മു​മ്പ് പാ​റ ഇ​റ​ക്കി​യെ​ങ്കി​ലും ബാ​ക്കി സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നി​ല്ല. പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രാ​റു​കാ​ര​ൻ ബാ​ക്കി സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട്​ നി​ർ​ത്തി​വെ​ച്ചു. ക​രാ​റു​കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കേ​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ഉ​പ​രോ​ധം നീ​ണ്ടു​നി​ന്നു. കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​നഃ​പൂ​ർ​വം ത​ട​യു​ക​യാ​ണെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ ആ​രോ​പ​ണം. എ​ന്നാ​ൽ, ഒ​രു വാ​ർ​ഡി​ൽ മാ​ത്രം ജോ​ലി​ന​ട​ക്കു​മ്പോ​ൾ മ​റ്റു മെം​ബ​ർ​മാ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കും എ​ന്ന വാ​ദ​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന്​ നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.

സ​മ​ര​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഫൈ​സ​ൽ കു​ള​പ്പാ​ടം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശി​വ​ദാ​സ​ൻ, സു​ജ ബി​ജു, റ​ജി​ല ഷാ​ജ​ഹാ​ൻ, അ​ൻ​സാ​ർ കു​ള​പ്പാ​ടം, നി​സാം പു​ന്നൂ​ർ, അ​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Loading of materials for road work is prohibited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.