റോഡ് പണിക്കായി സാധനങ്ങൾ ഇറക്കുന്നത് വിലക്കിയെന്ന്
text_fieldsകൊട്ടിയം: നെടുമ്പന പഞ്ചായത്തിൽ, റോഡ് പണിക്കായി സാധനങ്ങൾ ഇറക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് വിലക്കിയെന്നാരോപിച്ച് ജനപ്രതിനിധികളും പ്രദേശവാസികളും പ്രസിഡന്റിന്റെ ഓഫിസിലേക്ക് തള്ളിക്കയറി. നെടുമ്പന ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ നെടുമ്പന യു.പി സ്കൂളിന് സമീപമുള്ള ചരുവിള റോഡിനിറക്കിയ സാധനങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദം. റോഡ് പണിക്കായി, രണ്ടു മാസംമുമ്പ് പാറ ഇറക്കിയെങ്കിലും ബാക്കി സാധനങ്ങൾ കൊണ്ടുവന്നിരുന്നില്ല. പരാതി ഉയർന്നതിനെത്തുടർന്ന്, പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം കരാറുകാരൻ ബാക്കി സാധനങ്ങൾ ഇറക്കി തുടങ്ങിയെങ്കിലും പിന്നീട് നിർത്തിവെച്ചു. കരാറുകാരനുമായി ബന്ധപ്പെട്ടപ്പോൾ സാധനങ്ങൾ ഇറക്കേണ്ടെന്ന് പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയതായി അറിയിച്ചതിനെ തുടർന്നായിരുന്നു പ്രസിഡന്റിന്റെ ഓഫിസിലേക്ക് തള്ളിക്കയറിയത്. ഒരു മണിക്കൂറോളം ഉപരോധം നീണ്ടുനിന്നു. കോൺഗ്രസ് അംഗങ്ങളുടെ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾ മനഃപൂർവം തടയുകയാണെന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ, ഒരു വാർഡിൽ മാത്രം ജോലിനടക്കുമ്പോൾ മറ്റു മെംബർമാർ പ്രശ്നമുണ്ടാക്കും എന്ന വാദമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉയർത്തുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കാമെന്ന് നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉറപ്പു നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.
സമരത്തിന് ബ്ലോക്ക് പഞ്ചായത്ത് മെംബർ ഫൈസൽ കുളപ്പാടം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ, സുജ ബിജു, റജില ഷാജഹാൻ, അൻസാർ കുളപ്പാടം, നിസാം പുന്നൂർ, അനീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.