കൊല്ലം: കാമ്പസുകളിൽ ആവേശം പകര്‍ന്ന് യു.ഡി.എഫ് സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന്. ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ കലാലയങ്ങളിലായിരുന്നു പര്യടനം. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ നഴ്സിങ് വിദ്യാർഥികളോടൊപ്പമായിരുന്നു ആദ്യ സംവാദം. പാരിപ്പള്ളി മെഡിക്കല്‍ കോളജ് സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ കോളജാക്കി നിലനിര്‍ത്താന്‍ നടത്തിയ ഇടപെടലുകള്‍ അദ്ദേഹം വിശദീകരിച്ചു.
തുടര്‍ന്ന് വലിയ കൂമ്പായിക്കുളത്തമ്മ കോളജ്, സി.എച്ച്.എം.എം കോളജ്, യു.കെ.എഫ് കോളജ്, യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പരവൂര്‍ ഐ.ടി.ഐ, പരവൂര്‍ എസ്.എന്‍ കോളജ്, കൊട്ടിയം എന്‍.എസ്.എസ് കോളജ്, കൊല്ലം മനയില്‍ കുളങ്ങര വനിത ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാർഥികളുമായി സംവദിച്ചു. കാമ്പസുകളിലെ പുതിയ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ ആര്ജ്ജവബോധത്തോടെ പ്രതികരിക്കും എന്നും പര്യടനത്തിനുശേഷം അദ്ദേഹം പ്രതികരിച്ചു. യു.ഡി.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു കാമ്പസ് സന്ദര്‍ശനം ഒരുക്കിയത്. ബുധനാഴ്ച വിവിധ കമ്പനികൾ, കശുവണ്ടി ഫാക്ടറികൾ, ഭൂതക്കുളം കൂനംകുളം എന്‍.ടി എന്റര്‍പ്രൈസസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
കൊല്ലം: കൊല്ലം തൊഴിലാളികളുടെ ജില്ലയാണെന്നും അവരോട് മുഖദാവിൽ വോട്ട് ചോദിക്കുന്നത് പ്രത്യേക സന്തോഷമാണെന്നും കൊല്ലം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ്. ചൊവ്വാഴ്ച ചടയമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചയായത്തുകളിലെ പൊതു സ്വീകരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല മേഖലകളിലെ തൊഴിലാളികളെയും സാധാരണക്കാരെയുമെല്ലാം നേരിട്ടുകണ്ട് വോട്ടഭ്യർഥിച്ചു.
കേരളം കേരളമായി നിലനിർത്താൻ എൽ.ഡി.എഫിന് മാത്രമേ സാധിക്കൂവെന്ന് എല്ലാവർക്കും മനസ്സിലായതായും അദ്ദേഹം പറഞ്ഞു. രാവിലെ വെളിനല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം ചടയമംഗലം പഞ്ചായത്തിലായിരുന്നു. തുടർന്ന് ഇട്ടിവയിലെ പലയിടങ്ങളായി സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. ഓരോ സ്വീകരണ യോഗത്തിലും ജനങ്ങളുടെ പ്രതികരണം ആവേശപൂർവ്വമായിരുന്നു.
കൊല്ലം: റോഡ് ഷോയുമായി എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. കൊട്ടിയം ജങ്ഷനിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. റോഡ് ഷോ ദേശീയപാതയിലൂടെ മേവറത്തെത്തി പള്ളിമുക്ക് ചിന്നക്കട വഴി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ സമാപിച്ചു.
അന്ദവല്ലീശ്വരം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തരോട് കൃഷ്ണകുമാർ ആദ്യം വോട്ട് അഭ്യർഥന നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ബി.ഡി.ജെ.എസ് ജില്ല ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരും സ്ഥാനാർഥിയെ തുറന്ന വാഹനത്തിൽ അനുഗമിച്ചു. ഇന്ന് കുണ്ടറ നിയമസഭാ മണ്ഡലത്തിലാണ് കൃഷ്ണകുമാറിന്റെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.