കിളികൊല്ലൂർ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കാണാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടു ത്താൻ ശ്രമിച്ച ഭാര്യാ സഹോദരനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് ശാസ്താംമുക്ക് വയലിൽ പുത്തൻവീട്ടിൽ ശ്യാം കുമാർ (32) ആണ് പിടിയിലായത്.
ഭർത്താവുമായി അഭിപ്രായ വ്യത്യാസത്തെതുടർന്ന് കുറച്ച് ദിവസങ്ങളായി ഇയാളുടെ സഹോദരി മക്കളോടൊത്ത് ഈ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവരെ തിരികെ വിളിച്ചുകൊണ്ട് പോകാൻ ഭർത്താവായ സുമേഷ് വീട്ടിലെത്തി. സുമേഷിനെ തടഞ്ഞ ശ്യാംകുമാർ പുതിയ വീടെടുത്താൽ മാത്രമേ സഹോദരിയെയും കുട്ടികളെയും വിട്ടയക്കുകയുള്ളൂവെന്ന് വ്യക്തമാക്കി. തുടർന്ന് വാക്കേറ്റമുണ്ടാകുകയും വീട്ടിനുള്ളിൽനിന്ന് വെട്ടുകത്തിയെടുത്ത് ഇയാൾ സുമേഷിന്റെ തലക്കും കൈകാലുകളിലും വെട്ടുകയായിരുന്നു.
തലക്ക് ഗുരുതരമായി വെട്ടേറ്റ സുമേഷിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ കീഴടങ്ങാൻ ശ്യാംകുമാർ തയാറാകാതിരുന്നതിനെ തുടർന്ന് കൺട്രോൾ റൂമിൽനിന്ന് കൂടുതൽ പൊലീസെത്തി പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ എ.പി. അനീഷ്, താഹകോയ, കൺട്രോൾ റൂം എസ്.ഐ സജി വെല്ലിംഗ്ടൺ, എസ്.ഐ ശ്രീലാൽ, സി.പി.ഒമാരായ സാജ്, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.