ക​ഹാ​ർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റില്‍


കൊ​ല്ലം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തേ​വ​ല​ക്ക​ര കോ​യി​വി​ള മു​റി​യി​ല്‍ തോ​ട്ടി​ന്‍ക​ര വീ​ട്ടി​ല്‍ ക​ഹാ​റാ​ണ്​ (29) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി ഇ​യാ​ളു​ടെ പാ​വു​മ്പ​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം. ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ര്‍ന്ന്് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​രം ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ​സ​മി​തി​ക്ക്​ കൈ​മാ​റു​ക​യും പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. തെ​ക്കും​ഭാ​ഗം ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​ദി​നേ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ സു​ജാ​ത​ന്‍പി​ള്ള, വി​ജ​യ​കു​മാ​ര്‍, എ.​എ​സ്.​ഐ ക്രി​സ്​​റ്റി​ന്‍ ആ​ൻ​റ​ണി, എ​സ്.​സി.​പി.​ഒ സ​ലീ​ന മ​ഞ്ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.





Tags:    
News Summary - Man arrested for molesting minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.