കൊല്ലം: വീട്ടില്‍ കയറി ഗൃഹനാഥനെയും ഭാര്യയെയും ആക്രമിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത മധ്യവയ്സകന് പിടിയില്‍. വടക്കേവിള മുള്ളുവിള വാറുതുണ്ടില്‍ വീട്ടില്‍ ബൈജു ആണ് (46) പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊച്ചു കൂനമ്പായിക്കുളം ശ്രീകാന്തിന്റെ വീടിന്റെ മതില് ഇയാള്‍ ചാടിക്കടന്നു.
മതില് ചാടിയ ഇയാളോട് പുറത്തുപോകാന്‍ ശ്രീകാന്തും ഭാര്യ ഹില്‍ഡയും പറഞ്ഞതിന്റെ വിരോധത്തില്‍ ബൈജു കൈയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ദമ്പതികളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാതില്‍ വെട്ടി പ്പൊളിക്കാന്‍ ശ്രമിക്കുകയും വീടിന്റെ ലൈറ്റുകളും ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ദമ്പതികള്‍ ബഹളംെവച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇരവിപുരത്ത് നിന്ന് കണ്ട്രോള് റൂം പൊലീസ് സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതി പൊലീസ് സ്റ്റേഷന്റെ ഗ്ലാസും തല്ലിത്തകര്‍ത്തു. ഇയാള്‍ക്കെതിരെ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും സര്‍ക്കാര്‍ ജീപ്പ് അടിച്ചു തകര്‍ത്തതിനും പ്രത്യേകം കേസുകള്‍ എടുത്തു.
ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അജിത്ത്, ഷാജി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ കൃഷ്ണകുമാര്‍, അമ്പു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.