Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദമ്പതികളെ...

ദമ്പതികളെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

text_fields
bookmark_border
ദമ്പതികളെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
cancel

കൊ​ല്ലം: വീ​ട്ടി​ല്‍ ക​യ​റി ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ക്കു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത മ​ധ്യ​വ​യ്‌​സ​ക​ന്‍ പി​ടി​യി​ല്‍. വ​ട​ക്കേ​വി​ള മു​ള്ളു​വി​ള വാ​റു​തു​ണ്ടി​ല്‍ വീ​ട്ടി​ല്‍ ബൈ​ജു ആ​ണ് (46) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍ച്ചെ​യാ​ണ് കൊ​ച്ചു കൂ​ന​മ്പാ​യി​ക്കു​ളം ശ്രീ​കാ​ന്തി​ന്‍റെ വീ​ടി​ന്‍റെ മ​തി​ല്‍ ഇ​യാ​ള്‍ ചാ​ടി​ക്ക​ട​ന്നു.

മ​തി​ല്‍ ചാ​ടി​യ ഇ​യാ​ളോ​ട് പു​റ​ത്തു​പോ​കാ​ന്‍ ശ്രീ​കാ​ന്തും ഭാ​ര്യ ഹി​ല്‍ഡ​യും പ​റ​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ ബൈ​ജു കൈ​യി​ലി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഇ​യാ​ള്‍ വാ​തി​ല്‍ വെ​ട്ടി പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും വീ​ടി​ന്‍റെ ലൈ​റ്റു​ക​ളും ജ​ന​ല്‍ ഗ്ലാ​സു​ക​ളും അ​ടി​ച്ചു ത​ക​ര്‍ക്കു​ക​യും ചെ​യ്തു. ദ​മ്പ​തി​ക​ള്‍ ബ​ഹ​ളം​െ​വ​ച്ച​തി​നെ തു​ട​ര്‍ന്ന് സ​മീ​പ​വാ​സി​ക​ള്‍ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍ന്ന് ഇ​ര​വി​പു​ര​ത്ത് നി​ന്ന്​ ക​ണ്‍ട്രോ​ള്‍ റൂം ​പൊ​ലീ​സ് സം​ഘ​മെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ ഗ്ലാ​സും ത​ല്ലി​ത്ത​ക​ര്‍ത്തു. ഇ​യാ​ള്‍ക്കെ​തി​രെ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​നും സ​ര്‍ക്കാ​ര്‍ ജീ​പ്പ് അ​ടി​ച്ചു ത​ക​ര്‍ത്ത​തി​നും പ്ര​ത്യേ​കം കേ​സു​ക​ള്‍ എ​ടു​ത്തു.

ഇ​ര​വി​പു​രം ഇ​ന്‍സ്പെ​ക്ട​ര്‍ വി.​വി. അ​നി​ല്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​ജി​ത്ത്, ഷാ​ജി, എ.​എ​സ്.​ഐ ജ​യ​പ്ര​കാ​ശ്, സി.​പി.​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ര്‍, അ​മ്പു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attack
News Summary - Man arrested for trying to attack couple
Next Story