കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിെൻറ പ്രചാരണാർഥം നടത്തുന്ന ജാഥകളും യോഗങ്ങളും പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും മുന്‍കൂര്‍ നടപടിയെടുക്കുന്നതിെൻറ ഭാഗമായാണിത്.

ജാഥകളും പൊതുയോഗങ്ങളും നിലവിലുള്ള നിയമവ്യവസ്ഥകളും കോടതിയുടെ ഉത്തരവുകളും കോവിഡ് നിയന്ത്രണ നിർദേശങ്ങളും അനുസരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമായിരിക്കണം. നിശ്ചയിച്ച എണ്ണത്തില്‍ കൂടുതൽ ആളുകള്‍ പാടില്ല. യോഗം നടക്കുന്ന സ്ഥലവും സമയവും തീയതിയും ജാഥ കടന്നുപോകുന്ന വഴികളും മുന്‍കൂട്ടി അറിയിക്കണം. യോഗം, ജാഥ എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവ്, നിരോധനാജ്ഞ എന്നിവ പ്രാബല്യത്തിലി​െല്ലന്ന് ഉറപ്പുവരുത്തണം.

ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരു കക്ഷി ജാഥ നടത്താന്‍ പാടില്ല. ഒരു കക്ഷിയുടെ പരസ്യങ്ങള്‍ മറ്റ്​ കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാനും പാടില്ല. പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും 1000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - marches and meetings should be reported to the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.