കൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന മെമു സർവിസുകൾ എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റ് ചാർജ് ഇൗടാക്കി 15 മുതൽ പുനരാരംഭിക്കും.
മിനിമം ചാർജ് മൂന്നിരട്ടി വർധിപ്പിച്ചാണ് പുതിയ സർവിസ് തുടങ്ങുന്നത്. കൊല്ലത്തുനിന്ന് ശാസ്താംകോട്ടക്ക് 10 രൂപ ആയിരുന്നത് ഇനി 30 രൂപ നൽകണം.
സീസൺ ടിക്കറ്റും ഇല്ല. നേരത്തെ പ്ലാറ്റ് ഫോം ടിക്കറ്റ് 30 രൂപയായി വർധിപ്പിച്ചിരുന്നു. ഇതേപോലെ ടിക്കറ്റ് നിരക്കുകളും റെയിൽവേ വർധിപ്പിക്കുകയാണ്. സാധാരണക്കാർക്ക് ആശ്രയമായിരുന്ന മെമുവിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നേരത്തെ മെമുവിനുണ്ടായിരുന്ന സ്റ്റോപ്പുകളും വെട്ടിക്കുറച്ചിട്ടുണ്ട്. മൺറോതുരുത്ത്, കരുവാറ്റ, തകഴി, പുന്നപ്ര സ്റ്റേഷനുകൾക്കുള്ള സ്റ്റോപ്പാണ് ഇപ്പോൾ ഇല്ലാത്തത്. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊർണൂർ മെമു സർവിസുകളാണ് ഓടിത്തുടങ്ങുക.
യാത്രക്കാർ കൂടുതലുള്ള കോട്ടയം വഴി സർവിസ് തുടങ്ങാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്്. കൊല്ലം-ആലപ്പുഴ പ്രതിദിന മെമു പുലർെച്ച 3.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പുലർച്ച 5.45ന് ആലപ്പുഴയെത്തും (15 മുതൽ).
ആലപ്പുഴ-കൊല്ലം മെമു വൈകുന്നേരം 5.20ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 7.25ന് കൊല്ലത്തെത്തും (17 മുതൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.