ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ശുദ്ധ ജലക്ഷാമം പരിഹരിക്കുന്നതിന് 5.1 കോടി രൂപ ചെലവിൽ ജല സംഭരണി നിർമാണം മൈനാഗപ്പള്ളി പൊതു മാർക്കറ്റിൽ പുരോഗമിക്കുന്നു. ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽനിന്ന് 350 എം.എം.ഡി.ഐ പൈപ്പ് സ്ഥാപിച്ചാണ് ജലം മൈനാഗപ്പള്ളിയിൽ എത്തിക്കുന്നത്. എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷവും ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് 50 ലക്ഷവും ഉൾപ്പെടുത്തി ഒരു കോടി ചെലവിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ ജൂലൈയിൽ പൂർത്തീകരിച്ചിരുന്നു.
ജലസംഭരണിയുടെ നിർമാണം 40 ശതമാനം പൂർത്തീകരിച്ചു. 2022 ജൂലൈ മാസത്തിൽ ജലസംഭരണി നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ശാസ്താംകോട്ട ഫിൽറ്റർ ഹൗസ് പൂർണമായും സോളാർ പാനലുകൾ സ്ഥാപിക്കുന്നതും 40 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ പുരോഗമനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം സെയ്ദ് എന്നിവർ ചേർന്ന് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.