കൊല്ലം: ഡിസംബർ അഞ്ച് മുതൽ 15 വരെ മൈസൂർ, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ 62ാമത് ദേശീയ കാഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് നടക്കും.
ഇതിന്റെ ഭാഗമായിട്ടുള്ള സ്പീഡ് സ്കേറ്റിങ് (റോഡ്, റിങ്), റോളർ ഫ്രീസ്റ്റൈൽ, റോളർ സ്കൂട്ടർ, ഫ്രീ സ്കേറ്റിങ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് ജില്ലയിൽനിന്ന് അഞ്ചു സ്കേറ്റിങ് താരങ്ങളെ കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ തെരഞ്ഞെടുത്തു.
പാലക്കാട്, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ നടന്ന സംസ്ഥാന മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശിവകുമാർ (സ്പീഡ് സ്കേറ്റിങ്), ജയേഷ് ജോർജ് (റോളർ ഫ്രീസ്റ്റൈൽ), ശ്രേയ ബാലഗോപാൽ, ആർ.എസ്.അദ്വൈത് രാജ് (റോളർ സ്കൂട്ടർ), ഡി.കാർത്തിക് (ഫ്രീ സ്കേറ്റിങ്) എന്നിവരാണ് ടീമിൽ ഇടം നേടിയതെന്ന് ജില്ല റോളർ സ്കേറ്റിങ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.