കടയ്ക്കൽ: നിലമേലിൽ സ്റ്റേഡിയം നിർമിക്കുമെന്ന വാഗ്ദാനത്തിൽ മനം നിറഞ്ഞ് ഒളിമ്പ്യൻ. ജന്മദേശത്തൊരു കളിക്കളം ഒളിമ്പ്യൻ അനസിെൻറ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. രാജ്യത്തിനുവേണ്ടി രണ്ടാം തവണയും ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ് അനസ് മടങ്ങിയെത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ പ്രിയപ്പെട്ടവരെത്തിയിരുന്നു. ജില്ല അതിർത്തിയായ തട്ടത്തുമല മുതൽ നിലമേൽ വളയിടത്തെ വീട് വരെ ജനപ്രതിനിധികളും നാട്ടുകാരും സ്നേഹസ്വീകരണം നൽകി. 4 x 400 മിക്സഡ്, പുരുഷ റിലേകളിലാണ് അനസ് രാജ്യത്തെ പ്രതിനിധീകരിച്ചത്. ഏഷ്യൻ ഗെയിംസ് റെക്കോഡ് തിരുത്തിയെങ്കിലും അനസ് അടങ്ങുന്ന ടീമിന് ഫൈനലിൽ കടക്കാനായില്ല.
കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ കഴിഞ്ഞ ഒന്നര വർഷമായി പട്യാലയിലെ പരിശീലന കേന്ദ്രത്തിലായിരുന്നു അനസ്. ഒളിമ്പിക്സിന് പോയതും അവിടെ നിന്നുതന്നെ. ഏറെക്കാലത്തിനു ശേഷം നാട്ടിലെത്തിയെങ്കിലും ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെ പ്രധാനമന്ത്രി നേരിൽ കാണുന്ന പരിപാടിയിലേക്കായി ഡൽഹിയിലേക്ക് മടങ്ങി. നേവിയിൽ ഉദ്യോഗസ്ഥനാണ് അനസ്.
കളിക്കളം പോലുമില്ലാത്ത നിലമേലിലെ പുതിയ കാലത്തെ കായികതാരങ്ങൾക്ക് സ്റ്റേഡിയം അടക്കമുള്ള എല്ലാ സഹായങ്ങളും നൽകണമെന്നുളളത് അനസിെൻറ ആവശ്യമായിരുന്നു. പഞ്ചായത്തിൽ അത്യാധുനിക സൗകര്യത്തോടെ സ്റ്റേഡിയം നിർമിക്കുമെന്ന മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രഖ്യാപനം വേഗത്തിൽ സാധ്യമാകട്ടെയെന്ന് അനസ് പറഞ്ഞു. അനസിെൻറ അനുജൻ മുഹമ്മദ് അനീസും കായികതാരമാണ്. ഇരുവരെയും കായിക മേഖലയിലേയക്ക് കൈപിടിച്ചുയർത്തിയത് നാട്ടുകാരനും കായിക അധ്യാപകനുമായ അൻസർ മാഷാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.