കരുനാഗപ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പിൽ 25 വർഷമായി എൽ.ഡി.എഫ് സാരഥിയായി മത്സരിച്ച് തോൽവി മാത്രം കൈമുതലുണ്ടായിരുന്ന നിസാംബായി ഇത്തവണ (ആറാംതവണ) ജേതാവായി. കരുനാഗപ്പള്ളി നഗരസഭ 11ാം ഡിവിഷനിൽ നിന്നാണ് സി.പി.ഐ സ്ഥാനാർഥിയായി ജയിച്ചത്.
1995ൽ കരുനാഗപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എം. ഹമീദു കുഞ്ഞിനെതിരെയായിരുന്നു മത്സരം. പിന്നീട് നഗരസഭയായി മാറിയപ്പോൾ എം. ഹമീദ് കുഞ്ഞിെൻറ ഭാര്യ മെഹർ ഹമീദിനെതിരെയും പരാജയം ഏറ്റുവാങ്ങി. ഇക്കുറി മെഹർഹമീദ് വനിത വാർഡായ ഡിവിഷൻ 12 പുള്ളിമാൻ വാർഡിലേക്ക് മാറി. ഇതും നിസാമിന് തുണയായി. കോൺഗ്രസിലെ നിസാം ബംഗ്ലാവിലിനേക്കാൾ 33 വോട്ടുകളുടെ ഭൂരിപക്ഷം കരസ്ഥമാക്കിയാണ് നിസാംബായി വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.