കൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സാമ്പത്തികരംഗം സജീവമാകാൻ തുടങ്ങിയിരിക്കുന്നു.ആരോഗ്യസംവിധാനങ്ങൾ ഒരുക്കുന്നതിനും സാമ്പത്തികരംഗത്ത് ചലനമുണ്ടാക്കുന്നതിനുമാണ് സർക്കാർ ശ്രദ്ധനൽകിയത്. ഇതിെൻറ ഭാഗമായാണ് വിവിധ സാമ്പത്തിക പാക്കേജുകളും പെൻഷൻ വിതരണവും കിറ്റ് വിതരണവുെമല്ലാം നടപ്പാക്കിയത്.കോവിഡിെൻറ ആക്രമണത്തിൽ തകർന്നടിഞ്ഞ സാമ്പത്തികരംഗമാണ് ഇപ്പോഴുള്ളത്. മൊറേട്ടാറിയം വേണമെന്ന് തുടർച്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായില്ല.
സെമി ഹൈസ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ സമ്പദ്വ്യവസ്ഥ സജീവമാക്കാൻ ഉപകരിക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ ബെവ്കോ ഒൗട്ട്ലെറ്റ് എന്ന ആശയം ആേലാചിക്കാമെന്ന് പറഞ്ഞപ്പോഴേക്കും വലിയ വിഷയമാക്കേണ്ട കാര്യമില്ല. സ്റ്റാൻഡുകളിലെ കെട്ടിടങ്ങളിൽനിന്ന് മറ്റ് തരത്തിലുള്ള വരുമാനങ്ങൾ കണ്ടെത്തിയാലേ കെ.എസ്.ആർ.ടി.സിക്ക് നിലനിൽപ്പുള്ളൂ. കായൽ തീരത്തുള്ള കൊല്ലം സ്റ്റാൻഡിൽ സ്റ്റാർ ഹോട്ടൽ പോലുള്ള സൗകര്യങ്ങൾ നടപ്പാക്കാവുന്നതാണ്. ദേശീയപാത സ്ഥലമേറ്റെടുപ്പിൽ വന്ന വരുമാന നികുതി പ്രശ്നം നിയമമനുസരിച്ച് പരിഹരിക്കപ്പെടും. സ്വർണമേഖലയിലെ നികുതി വരുമാനത്തിൽ കുറവുണ്ടായതോടെയാണ് പരിശോധനക്ക് തുടക്കം കുറിക്കുന്നത്.
നികുതി അടയ്ക്കുന്നതിൽ സ്വർണവ്യാപാരികളിൽ വലിയൊരു വിഭാഗവും പൂർണമായി സഹകരിക്കുന്നുണ്ട്. അവരെ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അത്തരക്കാർക്കുപോലും ബാധ്യതയായാണ് നികുതി വെട്ടിക്കുന്നവർ പ്രവർത്തിക്കുന്നതെന്നും െകാല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.