കൊല്ലം: ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ നിർണയ ക്യാമ്പില്‍ ഒമ്പതുകോടി 35 ലക്ഷം രൂപയുടെ വായ്പകൾക്ക് ശിപാര്‍ശ നൽകി. 99 പ്രവാസി സംരംഭങ്ങൾക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ നൽകുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് വായ്പാ ലഭ്യമാക്കും. ചിന്നക്കടയിലെ കേരളബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വായ്പക്യാമ്പ് കേരള ബാങ്ക് ഡയറക്ടര്‍ അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു.
മേളയിൽ ആകെ 147 പ്രവാസി സംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഒരുലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുള്ള പ്രവാസിസംരംഭങ്ങള്‍ക്കാണ് എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. കൃത്യമായ വായ്പ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും ആദ്യത്തെ നാലുവര്‍ഷത്തേക്ക് മൂന്നുശതമാനം പലിശ സബ്സിഡിയും പദ്ധതി വഴി ലഭിക്കും. 19 ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ എസ്. സഫറുല്ല അധ്യക്ഷത വഹിച്ചു. കേരളബാങ്കില്‍ നിന്ന് ജനറല്‍ മാനേജര്‍ ഡോ. എന്‍. അനിൽ കുമാർ സ്വാഗതവും, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കൊല്ലം) പി.എസ് വിനീത് നന്ദിയും പറഞ്ഞു.
എന്‍.ഡി.പി.ആര്.ഇ എം പദ്ധതി സംബന്ധിച്ച് കൂടുതലറിയാന്‍ www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.