ഓച്ചിറ: ബൈക്കിലെത്തിയ മൂവർസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സ്വകാര്യബസിലെ തൊഴിലാളിയായ മഠത്തിൽക്കാരാഴ്മ പുത്തൻപറമ്പിൽ സജീഷി (26) നാണ് വെട്ടേറ്റത്.
നെഞ്ചിനും കൈക്കും വെട്ടേറ്റ ഇയാളെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെ തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അക്രമം. ജോലികഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്നു സജീഷ്.
എതിരെ ബൈക്കിലെത്തിയ മൂവർസംഘം സജീഷ് സഞ്ചരിച്ച ബൈക്കിനടുത്തേക്ക് ചേർന്നുവന്ന് വെട്ടുകയായിരുന്നു. തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു. മൂന്ന് ഇരുചക്രവാഹനങ്ങളിലാണ് പ്രതികൾ എത്തിയതെന്ന് സജീഷ് പറഞ്ഞു. സമീപത്തെ സ്കൂളിെലയും വീടുകളിെലയും സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ആളുമാറി വെട്ടിയതാകാമെന്ന് സംശയിക്കുന്നു. സംഭവത്തിനുശേഷം കുതിരപന്തിയിൽ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പ്രതികളെ തിരക്കി തഴവ കടത്തൂരിൽ എത്തിയ പൊലീസിനെ കണ്ട് പ്രതികളെന്ന് സംശയിക്കുന്ന സംഘം നമ്പർ പ്ലേറ്റില്ലാത്ത രണ്ട് സ്കൂട്ടറും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പൊലീസ് ഇവ കസ്റ്റഡിയിലെടുത്തു. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.