ഓച്ചിറ: അനാചാരങ്ങൾ ആചാരങ്ങളായി മാറ്റാനുള്ള നീക്കം അപകടകരമാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അനിയൻസ് ചാരിട്രബിൾ ട്രസ്റ്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീപപ്രകാശനം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതീ നടേശൻ നിർവഹിച്ചു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകനും ഓച്ചിറയിലെ പ്രമുഖ വ്യാപാരിയുമായ അനിയൻസ് എസ്. ശശിധരന്റെ ആത്മകഥയായ ‘വെങ്കല മണിമുഴക്കം’ പ്രകാശനം മുൻ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി റിസർച് സ്കോളർ കെ. കിഷോർ പുസ്തകം ഏറ്റുവാങ്ങി. ഡോ. മുഞ്ഞിനാട് പത്മകുമാർ പുസ്തകം പരിചയപ്പെടുത്തി.
അനിയൻസ് ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൽ ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ. പുനലൂർ സോമരാജനും ധനസഹായ വിതരണം സി.ആർ. മഹേഷ് എം.എൽ എയും നിർവഹിച്ചു. തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഫാദർ രഞ്ചി പി. ജോർജ്, കെ.പി. മുഹമ്മദ്, ഒ. ഹാരീസ്, അനിയൻസ് ശശിധരൻ, കെ. സുശീലൻ, എ. സോമരാജൻ, എം. രവീന്ദ്രൻ താച്ചേത്തറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.