ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പിച്ചയാള്‍ പിടിയില്‍. ഓച്ചിറ പായിക്കുഴി മുറിയില്‍ ത്രീറോസസ് വീട്ടില്‍ ബെല്ലാമോന്‍ എന്ന ആരിസ് മുഹമ്മദ് (39) ആണ് പൊലീസിന്‍റെ പിടിയിലായത്.
27ന് രാത്രി 10.30നായിരുന്നു സംഭവം. ഓച്ചിറ നവാസ് മന്‍സിലില്‍ ഷാജി കുടുംബ സുഹൃത്തായ അഖിലിനൊപ്പമാണെത്തിയത്. ക്ഷേത്രത്തിലുണ്ടായ തിരക്കിനിടെ, അഖിലിന്റെ കൈ ആരിസ് മുഹമ്മദിന്റെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ ആരിസ് മുഹമ്മദ് കൈയില്‍ കിട്ടിയ ഒഴിഞ്ഞ ബിയര്‍ കുപ്പി ഉപയോഗിച്ച് ഷാജിയെയും സൂഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ഷാജിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഓച്ചിറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിയാസ്, എം.എസ്. നാഥ്, എ.എസ്.ഐമാരായ ഹരികൃഷ്ണന്‍, എസ്. മിനി, സി.പി.ഒ ശിവരാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.