അസം സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ

ഓച്ചിറ: കൊല്ലത്ത് ജോലി അന്വേഷിച്ച് നാലംഗ സംഘത്തോടൊപ്പം വന്ന അസം സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ. അസം ലക്കിൻ പൂർ ജില്ലയിൽ ധർമ്മഗർദേശത്ത് അമൃതകുമാർ അധികാരി (45) ആണ് മരിച്ചത്.

സുഹൃത്ത് പൂർണ്ണ ബഹദൂർ താമസിക്കുന്ന വവ്വാക്കാവിന് സമീപത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്​. ശനിയാഴ്ച രാത്രിയിൽ നെടുമ്പാശ്ശേരിയിൽ സുഹൃത്തുക്കളോടെപ്പം വിമാനമിറങ്ങി കാറിൽ രാത്രി 11 മണിയോടെ വവ്വാക്കാവിൽ എത്തി ഉറങ്ങാൻ കിടന്നതാണ്.ഞായറാഴ്ച രാവിലെ ഉണരാത്തതിനാൽ പൂർണ്ണ ബഹദൂർ വിളിച്ചുണർത്താൻ നോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരികരിക്കുകയായിരുന്നു.

കൊല്ലത്ത് എവിടെയെങ്കിലും ജോലി തരപ്പെടുത്താൻ വേണ്ടി സുഹൃത്തുക്കളുടെ കൂടെ എത്തിയതാണ്. മൃതദേഹം കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പോലീസ് കേസടുത്തു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.