ഓച്ചിറ: ആയിരംതെങ്ങ്-അഴീക്കൽ പാലത്തിന്റെ മധ്യഭാഗം കോൺക്രീറ്റ് പൊളിഞ്ഞുമാറി. കമ്പികൾ പൂർണമായും തെളിഞ്ഞ് അപകടാവസ്ഥയിൽ. കഴിഞ്ഞ വർഷവും ഇവിടം ഇളകിമാറി കമ്പികൾ തെളിഞ്ഞിരുന്നു. പ്രതിഷേധത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ മിനുക്ക് പണികൾ നടത്തിയെങ്കിലും കോൺക്രീറ്റ് പൊളിയുന്നത് തുടർക്കഥയാകുന്നു.
ഇരുചക്രവാഹനങ്ങൾ നിരന്തരം ഇവിടെ അപകടത്തിൽപ്പെടുന്നു. അടിയന്തരമായി റോഡിന്റെ ഇളകിയ ഭാഗത്ത് പുനർനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിബു പഴനിക്കുട്ടിയും യു.ഡി.എഫ് ചെയർമാൻ ചന്ദ്രബോസും പൊതുമരാമത്ത് എൻജിനീയർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.