ഓച്ചിറ: വീടിന്റെ മുന്നിലെ വാതിൽ കുത്തിത്തുറന്ന് വിലകൂടിയ ലാപ്ടോപ്പുകൾ, ഇയർ ഫോൺ, സ്പീക്കർ തുടങ്ങിയവയും പോർച്ചിൽ സൂക്ഷിച്ചിരുന്ന പുതിയ സ്കൂട്ടറും കവർന്ന കേസിലെ പ്രതികളെ ഓച്ചിറ െപാലീസ് കസ്റ്റഡിയിൽ വാങ്ങി.
നെടുമങ്ങാട് നഗരിക്കുന്നുചേരി ചിറത്തലക്കല്‍ പുത്തന്‍വീട്ടില്‍ വാളുഗോപു എന്ന ഗോപു (42), നെടുമങ്ങാട് വെഞ്ഞാറമൂട് മംഗ്ലാവ് വില്ലയില്‍ ഷിബു (36) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഓച്ചിറ പായിക്കുഴി മിഥുൻ നിവാസിൽ മിഥുന്റെ വീട്ടിൽ ജൂൺ 12ന് രാത്രിയാണ് മോഷണം നടന്നത്. മിഥുന്റെ പിതാവ് പത്മാക്ഷൻ ഹൃദയസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടകളുമായ ഇവര്‍ മറ്റൊരു മോഷണക്കേസില്‍ തിരുവല്ലം പൊലീസിന്റെ പിടിയിലായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജയില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. തിരുവല്ലം പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റംസമ്മതിച്ചതിനെ തുടര്‍ന്ന് തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. പ്രതികള്‍ മോഷണം ലക്ഷ്യംവെച്ച് െട്രയിനില്‍ കായംകുളത്ത് എത്തിയശേഷം സ്റ്റേഷൻപരിസരത്ത് സൂക്ഷിച്ചിരുന്ന സ്കൂട്ടര്‍ തട്ടിയെടുത്ത് ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് മുന്നിലെത്തി. തുടര്‍ന്ന് സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ച് അവിടെ സൂക്ഷിച്ചിരുന്ന മറ്റൊരു ബൈക്ക് എടുത്തു വീട്ടിലെത്തി മോഷണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഓച്ചിറ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.