ബാ​റി​നു മു​ന്നി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്; മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

ഓ​ച്ചി​റ: ബാ​റി​നു മു​ന്നി​ൽ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ളു​ടെ കൈ​യൊ​ടി​ഞ്ഞു. മൂ​ന്നു​പേ​രെ ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ ച​ങ്ങ​ൻ​കു​ള​ങ്ങ​ര ത​ണ്ടാ​ശ്ശേ​രി​ൽ തെ​ക്ക​തി​ൽ വി​പി​ൻ​രാ​ജ് (22), പാ​യി​ക്കു​ഴി ന​ന്ദു ഭ​വ​ന​ത്തി​ൽ ന​ന്ദു (22), മേ​മ​ന ക​റ​ത്തോ​ട്ട​ത്തി​ൽ വ​ട​ക്ക​തി​ൽ സ​ജി​ത് (18) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.45 ഓ​ടെ ഓ​ച്ചി​റ​യി​ലെ ബാ​റി​നു മു​ന്നി​ൽ വെ​ച്ച് വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ലി​യ​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ന​സീ​ബി​നെ (28) ബി​യ​ർ കു​പ്പി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ കൈ ​ഒ​ടി​ഞ്ഞു. പ്ര​തി​ക​ളെ ക​രു​നാ​ഗ​പ്പ​ള്ളി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - clash infront of bar 3 injured one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.