ഓച്ചിറ: ആലപ്പാട് അഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന ഗാനമേളക്കിടെ സംഘർഷം. ഞായറാഴ്ച രാത്രി 11.30 ഓടെ െപാലീസ് ഗാനമേള നിർത്താൻ ആവശ്യപ്പെട്ടു. 10 പാട്ടുകൾ കൂടി പാടിയിട്ടേ നിർത്തൂ എന്ന് സംഘാടകർ പറഞതോടെ െപാലീസുമായി തർക്കവും ഉന്തുംതള്ളുമായി.
കൂടുതൽ െപാലീസ് എത്തി ലാത്തിവീശിയതോടെ ജനങ്ങൾ ചിതറിയോടി. ലാത്തിച്ചാർജിൽ ശ്രായിക്കാട് സ്വദേശി മീനു (30) എന്ന ഗർഭിണിക്കും സംഘർഷത്തിൽ ഓച്ചിറ സ്റ്റേഷനിലെ െപാലീസുകാരനായ ശിവപ്രസാദിനും (35) പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.
അഴീക്കൽ സ്വദേശികളായ മുല്ലശ്ശേരിൽ ജീവൻ (26), തുണ്ടുപറമ്പിൽ കിരൺ (30), കൊച്ചുതോപ്പിൽ മനു എം. ദാസ്, വലിയവീട്ടിൽ മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.