നാശോന്മുഖമായ ജങ്കാർ ലേലത്തിൽ വിറ്റു; പഞ്ചായത്തിന് കിട്ടിയത് 36 ലക്ഷം

ഓച്ചിറ (കൊല്ലം): സുനാമി ദുരന്തത്തെ തുടർന്ന് ആയിരംതെങ്ങ് - അഴീക്കൽ ഭാഗത്ത് സൗജന്യമായി സർവിസ് നടത്തിയിരുന്ന ജങ്കാർ എം.ബി. കനക് ആലപ്പാട് ഗ്രാമപഞ്ചായത്ത് ലേലത്തിൽ വിറ്റു. കേന്ദ്ര സർക്കാറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സിയുടെ നേതൃത്തത്തിൽ നടന്ന ലേലത്തിൽ കെ.കെ ട്രെയിഡിങ് എന്ന കമ്പനിയാണ്​ 36 ലക്ഷം രൂപക്ക് ലേലത്തിൽ പിടിച്ചത്.

ആയിരം തെങ്ങ് പാലം വന്നതോടുകൂടി പലകടവുകളിലും കെട്ടിയിട്ടിരിക്കുകയായിരുന്നു ജങ്കാർ. നാശോന്മുഖമായ ജങ്കാർ ലേലത്തിൽ പോയത്​ പഞ്ചായത്തിന് ആശ്വാസമായി. 

Tags:    
News Summary - Destructive junker sold at auction; The panchayat got Rs 36 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.