ഓച്ചിറ: ദിവസവും അഞ്ഞൂറിൽ കൂടുതൽ രോഗികൾ എത്തിച്ചേരുന്ന ഓച്ചിറ സി.എച്ച്.സിയിൽ ഡോക്ടർമാർ സ്ഥിരം അവധിയിലാണെന്ന് പരാതി. ആശുപത്രിയിൽ അഞ്ച് ഡോക്ടർമാരാണുള്ളത്. എന്നാൽ, മിക്കവാറും ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് എത്തുന്നതെന്ന് പഞ്ചായത്ത് അംഗങ്ങളായ ഇന്ദുലേഖ രാജീഷ്, മാളു സതീശ് എന്നിവർ പറഞ്ഞു. കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ഡോക്ടറെ കാണാൻ മണിക്കൂറോളം നിൽകേണ്ട സ്ഥിതിയാണ്. ജനറൽ വിഭാഗത്തിൽ മൂന്നും സൈക്യാട്രി വിഭാഗത്തിൽ രണ്ടും ഡോക്ടർമാരാണ് ഇവിടെയുള്ളത്.
സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയിൽ നിരന്തരം ഡോക്ടർമാർ അവധിയിൽ പ്രവേശിക്കുന്നതും, കൃത്യസമയത്ത് എത്താത്തതും രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുകയാണന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.
ഓച്ചിറ, കൃഷ്ണപുരം, തഴവ, വള്ളികുന്നം പഞ്ചായത്ത് നിവാസികളുടെ ആശ്രയമായ ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വേണ്ടതായ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മെംബർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.