ഓച്ചിറ: ഗിന്നസ് റെേക്കാഡ് ഭേദിക്കാൻ കൈയും കാലും കെട്ടി ഡോൾഫിൻ രതീഷിെൻറ സാഹസിക നീന്തൽ പ്രകടനം നവംബർ 18ന് നടക്കും. ആലപ്പാട് അഴീക്കൽ സ്വദേശിയായ രതീഷ് സി.എസ് കനാലിൽ പണിക്കർ കടവ് മുതൽ അഴീക്കൽവരെയുള്ള 10 കിലോമീറ്റർ ദൂരത്തിലാണ് നീന്തൽ നടത്തുക.
കെ.ആർ.ഡി.എയുടെ കീഴിലുള്ള സ്നേഹസേനയുടെ നേതൃത്വത്തിലാണ് പ്രകടനം. ആർ. രാമചന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, കെ.ആർ.ഡി.എ ഭാരവാഹികളായ എം. ഇബ്രാഹിംകുട്ടി, ഡോ.കെ.എം. അനിൽ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി രൂപവത്കരിച്ചു.
കൊല്ലം ബീച്ചിലെ ലൈഫ് ഗാർഡായ രതീഷ് കൈയും കാലുകളും കെട്ടി വിവിധ നദികൾ, കായലുകൾ, കടൽ എന്നിവിടങ്ങളിൽ സാഹസിക നീന്തൽ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.