ഇറച്ചി കോഴിക്ക് ഭാരം വെയ്ക്കുന്നില്ല, തീറ്റയിൽ മറിമായമെന്ന് കർഷകർ

ഓച്ചിറ: ഇറച്ചിക്കോഴി വളർത്തൽ തൊഴിലായി സ്വീകരിച്ച കർഷകർക്ക് ഇരുട്ടടി നൽകി കോഴി തീറ്റ ഫാക്ടറി ഉടമകൾ. കോഴി തീറ്റയിലെ ഗുണനിലവാര കുറവ് കോഴികൾക്ക് ഭാരം വെയ്ക്കുന്നില്ല.40 മുതൽ 45 ദിവസം വരെ വളർച്ചയുള്ള കോഴികൾക്ക് 2കി 200 ഗ്രാം മുതൽ 2 കി 800 ഗ്രാം വരെ തൂക്കം കിട്ടുമായിരുന്നു എന്ന് കർഷകർ പറയുന്നു.

കോഴി തീറ്റയിലെ ഗുണനിലവാര കുറവ് മൂലം ഒരു കോഴിയുടെ തൂക്കം 1.700 ,1.800 ഗ്രാം എന്ന നിലയിലേക്ക് കുത്തനെ താഴുന്നു. ഇതു മൂലംഇറച്ചി കോഴി കർഷകർക്ക് വൻ നഷ്ടമാണ് സംഭവച്ചു കൊണ്ടിരിക്കുന്നത്. ഇറച്ചി കോഴിക്കുള്ള തീറ്റകൾ തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്  ആറോളം കമ്പനികൾ ഈ രംഗത്തുണ്ട്. പല കമ്പനികളുടേയും തീറ്റകൾ മാറി മാറി പരീക്ഷിച്ച കർഷകന് നഷ്ടത്തിൻ്റെ കണക്ക് മാത്രം. കോഴി തീറ്റയിൽ വന്ന ഗുണമേന്മ കുറവ് കർഷകൻ്റെ നട്ടൊല്ല് ഒടിക്കുകയാണ്. ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനവും കേരളത്തിലില്ല.

ഒരു ചാക്ക് ഇറച്ചി കോഴി തീറ്റക്ക് 2600 രൂപാ വിലവർദ്ധിച്ചിരുന്നു. ഇപ്പോൾ 2200 രുപാ ആയി കുറഞ്ഞതാണ് കർഷകർക്ക് ഏക ആശ്വാസം .വില വർദ്ധിച്ചത് മുതലാണ് കോഴി തീറ്റയിൽ ഗുണനിലവാര കുറവ് തുടങ്ങിയത്. ഇറച്ചി കോഴിക്ക് ഫാമിൽ 125 രൂപാ വിലയുണ്ടങ്കിലും കോഴിയുടെ ഭാര കുറവ് മൂലം വില വ്യതിയാനം കർഷകർക്ക് ലഭിക്കാത്ത അവസ്ഥയാണ്. By പി.കെ.ഷാ

Tags:    
News Summary - Farmers say the meat does not weigh on the chicken and is depleted in the feed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.