ഓച്ചിറ: ആലപ്പാട് കുഴിത്തുറക്ക് പടിഞ്ഞാറ് കടലിൽ മത്സ്യവുമായി വന്ന ഫൈബർ വള്ളം തിരയിൽപെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളും മറൈൻ പൊലീസും കോസ്റ്റൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാട്ടുത്സവം എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. മത്സ്യവുമായി ഹാർബറിലേക്ക് വരുമ്പോഴായിരുന്നു വെള്ളിയാഴ്ച 2.30 ഒാടെ അപകടം. ചെറിയഴീക്കൽ മമ്മൂട്ടിൽ കനകൻ (44), വടക്കേറ്റത്ത് സബിഷ് (34), കാട്ടിൽ തെക്കതിൽ സന്തോഷ് (36) എന്നിവരെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട വള്ളം കെട്ടിവലിച്ചുകൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടു. വള്ളവും വലയും എൻജിനും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം തിരയിൽപെട്ട് വള്ളം മറിഞ്ഞ് ആറാട്ടുപുഴ സ്വദേശികളായ നാലുപേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.