ഓച്ചിറ: ആയിരംതെങ്ങ് ജങ്ഷനിലെ കടകൾക്ക് തീവെച്ച സംഭവത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ. തഴവ തെക്കുംമുറി കിഴക്ക് ഷിജിൻ ഭവനത്തിൽ ഷിജിൻ ഷാജി (ഉണ്ണി-22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 30ന് രാത്രിയിലാണ് സംഭവം. ഒന്നാം പ്രതി തഴവ തീപ്പാരേത്ത് എസ്. ദീപുവിനു (25) വേണ്ടിയുള്ള അേന്വഷണം പൊലീസ് ഊർജിതമാക്കി. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.
സംഭവത്തിനുശേഷം എറണാകുളത്തേക്ക് കടന്ന പ്രതി തഴവയിലെ ബന്ധുവീട്ടിൽ എത്തിയതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അേന്വഷണത്തിലാണ് അറസ്റ്റ്. കടകൾ കത്തിച്ച സമയത്ത് പുതച്ചിരുന്ന വസ്ത്രം ആലുംപീടികക്ക് കിഴക്ക് ദേവകുളങ്ങര (എരമത്ത് കാവ്) കാവിനു സമീപം ഉപേക്ഷിച്ചതായി പ്രതി പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ പൊലീസ് അവിടെയെത്തി അന്വഷണം നടത്തി. തീകത്തിച്ചതിനു പിന്നിൽ കച്ചവടസംബന്ധമായ കുടിപ്പകയാണന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30ന് രാത്രിയാണ് ആയിരംതെങ്ങിന് സമീപമുള്ള മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടയും ബേക്കറിയും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ തീെവച്ച് നശിപ്പിച്ചത്.
സംഭവത്തിൽ ഉദ്ദേശം രണ്ടര കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടിക്കാൻ സാഹചര്യമൊരുക്കിയത്. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ്, ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, സി.പി.ഒ മാരായ രഞ്ചിത്ത്, കനീഷ്, പ്രവീൺ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.